Posted By Anuja Staff Editor Posted On

ആംബുലൻസ് രണ്ട് ഓടുന്നത് ഒന്ന്

കല്പറ്റ: പ്രിയപ്പെട്ടവരുടെ ഹൃദയമിടിപ്പുകൾ നിലനിർത്താൻ ആംബുലൻസിന്റെ സൈറൺവിളികളോടെ ചുരമിറങ്ങിയുള്ളൊരു വേഗപ്പാച്ചിൽ വയനാട്ടുകാരുടെ അനുഭവങ്ങളിൽ എപ്പോഴുമുണ്ട്. ആശുപത്രിയുമില്ല, ആംബുലൻസുമില്ല എന്നതാണ് ഓരോ അടിയന്തരഘട്ടത്തിലും ജില്ലയിൽനിന്നുയരുന്ന മുറവിളി.

ജില്ലയിലെ സർക്കാർ ആശുപത്രികളിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർചെയ്തതിനുശേഷം മൊബൈൽ ഐ.സി.യു. യൂണിറ്റുള്ള ആംബുലൻസിനായുള്ള കാത്തിരിപ്പാണ് പലപ്പോഴും ജീവൻ അപകടത്തിൽപ്പെടുത്തുന്നത്. ജില്ലയിൽ നിലവിൽ സർക്കാർമേഖലയിൽ രണ്ട് മൊബൈൽ ഐ.സി.യു. ആംബുലൻസുകളാണുള്ളത്. ഒന്ന് മാനന്തവാടി മെഡിക്കൽ കോളേജിലും മറ്റൊന്ന് കല്പറ്റ കൈനാട്ടി ജനറൽ ആശുപത്രിയിലും.ഇതിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംബുലൻസ് കേടായിട്ട് മാസങ്ങളായി.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

കൈനാട്ടി ആശുപത്രിയിലെ ആംബുലൻസിനെമാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനുമാകില്ല. ശബരിമലഡ്യൂട്ടി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പലപ്പോഴും ഈ ആംബുലൻസ് ജില്ലയ്ക്ക് പുറത്തുമായിരിക്കും.

മാനന്തവാടിയിലെ ആംബുലൻസ് അപകടത്തിൽപ്പെട്ട് കേടായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. നിലവിൽ പതിനായിരം രൂപവരെ ചെലവുള്ള അറ്റകുറ്റപ്പണികൾക്ക് അനുമതിനൽകാനേ ജില്ലാ മെഡിക്കൽ ഓഫീസർക്ക് അനുമതിയുള്ളൂ. കൂടുതൽ തുക ആവശ്യമായിവന്നതോടെ ഫയൽ തിരുവനന്തപുരത്തേക്ക് അയച്ചു.ആരോഗ്യവകുപ്പ് ഡയറക്ട‌റേറ്റിലെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറാണ് അറ്റകുറ്റപ്പണിക്കായി അനുമതിനൽകേണ്ടത്. പുതിയ ആംബുലൻസായിരുന്നതിനാൽ ഇൻഷുറൻസ് കാലാവധി കഴിഞ്ഞിരുന്നില്ല. അതിനാൽ ആശുപത്രി അധികൃതർ വാഹനത്തിന്റെ സർവീസ് സെന്ററിൽ തന്നെയാണ് അറ്റകുറ്റപ്പണികൾക്കായി ഏൽപ്പിച്ചിരുന്നത്. എന്നാൽ, മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ ഇത് അനുവദിച്ചില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *