മൃഗവേട്ടയ്ക്ക് ശ്രമം: സുഗന്ധഗിരിയിൽ പ്രതികൾ പിടിയിൽ
കൽപ്പറ്റ: വയനാട് ജില്ലയിലെ സുഗന്ധഗിരിയിൽ മൃഗവേട്ടയ്ക്ക് ശ്രമിക്കുന്നതിനിടെ വേട്ട സംഘം വനംവകുപ്പിന്റെ പിടിയിലായി. സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ വന്യജീവികളെ വേട്ടയാടാൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്. താമരശ്ശേരി സ്വദേശികളായ നൗഫൽ (32), മൊയ്തീൻ (42), സുഗന്ധഗിരി പ്ലാൻ്റേഷനിലെ ആൻ്റണി (52), അജിത്ത് (46), കോട്ടത്തറ സ്വദേശി മനോജ് (38) എന്നിവരാണ് പിടിയിലാത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട് എന്ന് പോലീസ് അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)