വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം ; അണയാതെ പ്രതിഷേധം

വൈത്തിരി: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകുന്നു. മരണത്തിനുത്തരവാദികളായവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളാണ് പൂക്കോട് സർവകലാശാല കവാടത്തിൽ അരങ്ങേറിയത്.കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കെ.എസ്.യു, എ.ബി.വി.പി സംഘടനകൾ കവാടത്തിൽ നിരാഹാര സമരം തുടരുന്നുണ്ട്. കെ.എസ്.യു സംസ്ഥാന കമ്മിറ്റി തിങ്കളാഴ്‌ച മാർച്ച് നടത്തുന്നുണ്ട്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top