രാത്രി സർവീസ് നടത്താത്ത സ്വകാര്യബസുകളുടെ കാര്യത്തിൽ തീരുമാനമായി
പുല്പള്ളി : രാത്രി സർവീസ്നടത്താത്ത സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദ് ചെയ്യുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പെർമിറ്റുണ്ടായിട്ടും സ്വകാര്യബസുകൾ രാത്രികളിൽ സർവീസ് നടത്താത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ കൃത്യമായി സർവീസ് നടത്താത്ത ബസുകൾ കണ്ടെത്തുന്നതിനായി പരിശോധന നടത്താൻ ആർ.ടി.ഒ.മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംസംരക്ഷണസമിതി ജീവനക്കാരൻ പാക്കം സ്വദേശി വെള്ളച്ചാലിൽ പോളിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.എസ്.ആർ.ടി.സി.യുടെ പെരിക്കല്ലൂരിൽനിന്നുള്ള ചില ദീർഘദൂരബസുകൾ റദ്ദ് ചെയ്തത് സർവീസ് നഷ്ടത്തിലായതിനാലാണെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റ് മെഷീൻ പരിശോധിക്കുമ്പോൾ സുൽത്താൻബത്തേരിക്കും പെരിക്കല്ലൂരിനുമിടയിൽ കളക്ഷൻ വളരെ കുറവാണ്. സൂപ്പർഫാസ്റ്റും എക്സ്പ്രസും അടക്കമുള്ള ബസുകളിൽ നാലും അഞ്ചും യാത്രക്കാരാണുള്ളത്. ഇത് വലിയ നഷ്ടമുണ്ടാക്കുന്നതുകൊണ്ടാണ് സർവീസ് കട്ട് ചെയ്തത്. വയനാട്ടിലെ വന്യമൃഗശല്യത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാനമന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻതന്നെ വയനാട്ടിൽ നേരിട്ട് സന്ദർശനം നടത്തും.
Comments (0)