തിരുവനന്തപുരം: കേരള കടൽ തീരത്തും തെക്കന്‍ തമിഴ് നാട്ടിലെ കടൽ തീരത്തും ഞായറാഴ്ച രാത്രി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യയുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്കിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
രാത്രി 11.30 മണി വരെ 1 മീറ്റർ മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളോടും മത്സ്യത്തൊഴിലാളികളോടും ജാഗ്രത പാലിക്കാന്‍ അധികൃതർ നിര്‍ദേശിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തന്നെ അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണം എന്നും അധികൃതർ കൂട്ടിച്ചേർത്തു. മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളം, ബോട്ട്, എന്നിവ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടണമെന്നും മുന്നറിയിപ്പ് നൽകി. കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ബീച്ചിലേക്കുള്ള യാത്രകളും പൂര്‍ണമായി ഒഴിവാക്കാനും അധികൃതരുടെ നിര്‍ദേശമുണ്ട്.