വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം ; ഒടുവിൽ ക്യാമ്പസിലെ വിദ്യാർത്ഥികൾ പ്രതികരണവുമായി രംഗത്തെത്തി

വൈത്തിരി : വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഒടുവിൽ പ്രതികരണവുമായി ക്യാംപസിലെ വിദ്യാർഥികൾ. സംഭവത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് സിദ്ധാർഥൻ്റെ ഹോസ്‌റ്റലിലെ വിദ്യാർഥികൾ ആവശ്യപ്പെട്ടു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മരിച്ചതും മർദിച്ചതും ഞങ്ങളുടെ പ്രിയപ്പെട്ടരാണ്. ഒട്ടേറെപ്പേരെ സസ്പെൻഡ് ചെയ്‌തു. കുറ്റം ചെയ്‌തവർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കണം. എസ്.എഫ്.ഐ പ്രവർത്തകരും എംഎസ്.എഫ് പ്രവർത്തകരും ഹോസ്‌റ്റലിലുണ്ട്. അവൻ (സിദ്ധാർഥൻ) ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്‌തുപോയി. അവൻ്റെ ബാച്ചിൽ ഇതേ പോലെ ഒരു പ്രശ്നം നടന്നപ്പോൾ അവൻ മുന്നിട്ടിറങ്ങി സമരം നടത്തിയിട്ടുണ്ട്. അത് പിന്നീട് കേസായി. അതേ കാര്യം അവൻ തന്നെ ചെയ്തു എന്നറിഞ്ഞപ്പോൾ വിഷമം തോന്നി. ആ വിഷമത്തിന്റെ പുറത്താണു തല്ലിയത്. പക്ഷേ തല്ലിയതു കുറച്ച് അതിരുവിട്ടു പോയി. തല്ലിയതിനെ ന്യായീകരിക്കുന്നില്ല. ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമയ്ക്കരുത്. എസ്എഫ്ഐയുടെ പദവി അലങ്കരിക്കുന്ന ചിലർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്”.എന്നാൽ അതിനെ മുൻനിർത്തി വലിയ രീതിയിൽ രാഷ്ട്രീവൽക്കരിക്കുകയാണെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top