വട്ടവടയിൽ ആദ്യം : വയനാടും ശബരിമലയും പട്ടികയിൽ
വയനാട്: റോഡ് സൗകര്യമില്ലാത്ത മലയോര പ്രദേശങ്ങളിലേക്ക് റോപ് വേ നിർമിക്കാനൊരുങ്ങി കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം. ‘പർവതമാലാ പരിയോജന പദ്ധതി’ പ്രകാരമാണ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്രം റോപ് വേകൾ നിർമിക്കുന്നത്. ഇതിനായുള്ള സാധ്യതാ പഠനങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വേഗതയാണ് റോപ് വേകൾക്ക് ഉണ്ടാവുക. റോഡ് ഉപരിതല മന്ത്രാലയത്തിന് കീഴിൽ രാജ്യത്താകെ 260 റോപ് വേ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദേശിക്കുന്നത്. കേരളത്തിൽ മൂന്നാർ – വട്ടവട റോപ് വേയാകും ആദ്യം ഒരുങ്ങുക. ഇതുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് പ്രസ്തുത കമ്പനി നൽകിക്കഴിഞ്ഞു.
വയനാട് റോപ് വേ പദ്ധതി നേരത്തെ തന്നെ പരിഗണനയിലുള്ളതാണ്. ലക്കിടി മുതൽ അടിവാരംവരെയുള്ള റോപ് വേ 2025-ല്‍ പൂർത്തിയാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് 2023-ൽ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയ്ക്ക് 150 കോടിരൂപ ചെലവ് കണക്കാക്കിയിരുന്നു. 40 കേബിള്‍ കാറുകളുണ്ടാകുമെന്നും 3.7 കിലോമീറ്റര്‍ നീളത്തില്‍ റോപ് വേ നിര്‍മിക്കുമെന്നും മന്ത്രി അന്ന് അറിയിച്ചിരുന്നു.