കൂടുതലാളുകളും ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. കമ്മ്യൂണിക്കേഷൻ വളരെ വേഗത്തിൽ നടക്കുന്നതിനാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ വാട്സപ്പ് നിർബന്ധമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വാട്സപ്പ് അവതരിപ്പിക്കുന്ന ഫീച്ചറുകളെല്ലാം വളരെ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്. ഇപ്പോൾ വാട്സ്ആപ്പിൽ പഴയ ചാറ്റുകൾ കണ്ടെത്താൻ പുതിയ രീതി അവതരിപ്പിച്ച് മെറ്റ. ഒരു സന്ദേശം തിരയനായി ഇനി തീയതി മാത്രം നൽകിയാൽ മതിയാകും. ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ ഈ അപ്‌ഡേറ്റ് ലഭിക്കുന്നുണ്ട്.വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് സഹായകമാവും. നേരത്തെ ചാറ്റ് ചെയ്ത മെസേജിലെ ഏതെലും വാക്കുകൾ ഉപയോഗിച്ചായിരുന്നു ചാറ്റ് തിരഞ്ഞിരുന്നെങ്കിൽ ഇനി മുതൽ തീയതി ഉപയോഗിച്ചും കണ്ടെത്താൻ കഴിയും.
ഇങ്ങനെ ചാറ്റ് കണ്ടെത്തുന്നതിനായി ചാറ്റ് കണ്ടെത്തേണ്ട അക്കൗണ്ടോ ഗ്രൂപ്പോ ഓപ്പൺ ആക്കുക. പേരിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക. മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ കാണാം(ഐഫോണിൽ ഇത് താഴെ വലത് വശത്തായിരിക്കും). ഐക്കൺ തിരഞ്ഞെടുത്ത് തീയതി നൽകുക. ആ തീയതിയിലെ സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr