വൈത്തിരി പാർക്കിന് ഒരു പൊൻതൂവൽ കൂടി
റിപ്പോർട്ടർ ചാനലിന്റെ ലീഡേർഷിപ്പ് അവാർഡ് 2024 പുര്സ്ക്കാരം വൈത്തിരി പാർക്ക് അധികൃതർ ഏറ്റുവാങ്ങി.വയനാട്ടിലെ ആദ്യത്തെ ഏറ്റവും വലിയ അഡ്വഞ്ചർ പാർക്കായ വൈത്തിരി പാർക്കിൽ വെറും 699 രൂപയക്ക് 40 റൈഡുകളിൽ കയറാം എന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
തലശ്ശേരിയിൽ നടന്ന ചടങ്ങിൽ പാർക്കിൻ്റെ ഡയറക്ടർമാരായ ഷാനാവാസ് എം. പിയും ഷെരീഫ് വി. പിയും സ്പീക്കർ എ എൻ ഷംസീറിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി. 2022 നംവബറിൽ 40ഓളം വ്യത്യസ്ഥതയാർന്ന റൈഡുകളുമായാണ് വൈത്തിരി പാർക്കി ന്റെ തുടക്കം.
Comments (0)