“മോദിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ…”; പട്‌നയെ ജനസാഗരമാക്കി ജനവിശ്വാസ് മഹാറാലി
‘മോദിയെ മാറ്റൂ, ബി.ജെ.പി.യെ മാറ്റൂ, ജനാധിപത്യത്തെ രക്ഷിക്കൂ, മതേതരത്വത്തെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന് ആഹ്വാനംചെയ്ത് ലക്ഷങ്ങൾ പങ്കെടുത്ത ജനവിശ്വാസ് മഹാറാലി പട്നയിൽ സമാപിച്ചു. ബിഹാറിലെ അഞ്ചു പ്രതിപക്ഷകക്ഷികൾ ചേർന്ന് ഗാന്ധി മൈതാനിയിൽ സംഘടിപ്പിച്ച റാലി, ഇന്ത്യസഖ്യം രൂപവത്കരിച്ചശേഷം നടന്ന ആദ്യ വമ്പന്റാലിയായി.ആർ.ജെ.ഡി., കോൺഗ്രസ്, സി.പി.എം., സി.പി.ഐ., സി.പി.ഐ,എന്നീ കക്ഷികൾ അണിനിരന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, ആർ.ജെ.ഡി. നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സി.പി.എം. ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽസെക്രട്ടറി ഡി. രാജ, ആർ.ജെ.ഡി. കേരള സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ, സി.പി.ഐ. (എം.എൽ.) നേതാവ് ദീപാങ്കർ ഭട്ടാചാര്യ എന്നിവർ പങ്കെടുത്തു.
Comments (0)