ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും തകരാർ: അക്കൗണ്ടുകൾ ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി.
മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും തകരാർ. ലോകം മുഴുവനുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ തനിയെ ലോഗൗട്ട് ആയി. രാത്രി 8.50 മുതലാണ് ഫേസ്ബുക്കിന് തകരാർ സംഭവിച്ചത്. ലോഗൗട്ട് ചെയ്യാനുള്ള നിർദേശം നൽകുന്നുണ്ടെങ്കിലും പാസ്വേർഡ് നൽകി ലോഗിന്‍ ശ്രമിക്കുമ്പോൾ ലോഗിൻ ചെയ്യാൻ കഴിയാതെ വരുന്നു. നിരവധി ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്കിന്റെ തകരാറിന് പിന്നിലെ കാരണം വ്യക്തമല്ല. ഫേസ്ബുക്കിന് തകരാറായതോടെ എക്സിൽ ട്രോൾ മഴയാണ് നിറയുന്നത്. ഫേസ്ബുക്കിന് എന്തുപറ്റിയെന്നറിയാൻ എല്ലാവരും എക്സിലേക്ക് വരുന്നതാണ് ട്രോളിനടിസ്ഥാനം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)