മേപ്പാടിചുളിക്കയിൽ വീണ്ടും പുലി
മേപ്പാടി : ചുളിക്ക എസ്റ്റേറ്റിൽ പുലി വീണ്ടും പശുവിനെ കൊന്നു. തിങ്കളാഴ്ച പുലർച്ചെ ആറാംനമ്പർ പാടിയിലെ യാഹു മുല്ലപ്പള്ളിയുടെ മൂന്നരവയസ്സുള്ള പശുവിനെയാണ് പുലി തൊഴുത്തിൽക്കയറി കൊന്നത്. പശുവിന്റെ കരച്ചിൽകേട്ട് തൊഴുത്തിനടുത്തെത്തിയ യാഹുവിനുനേരേയും പുലി ചീറിയടുത്തെങ്കിലും വീട്ടിൽക്കയറി രക്ഷപ്പെടുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
യാഹുവിന്റെ മറ്റൊരു പശുവിനെയും നാലാംനമ്പർ തേയിലത്തോട്ടത്തിൽവെച്ച് പുലി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. രണ്ടുമാസം മുമ്പും എസ്റ്റേറ്റിലെ നാലാംനമ്പർ കാട്ടിൽവെച്ച് യാഹുവിന്റെ പശുക്കളെ പുലി പിടിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ പശുവിന്റെ ജഡം സംസ്കരിച്ചു.
Comments (0)