അപകടങ്ങൾക്ക് അവസാനം ഇല്ലാതെ നിരവിൽപ്പുഴ
നിരവിൽപ്പുഴ: രണ്ടുദിവസത്തിനകം നാല് അപകടങ്ങൾ നടന്നിരിക്കുകയാണ് നിരവിൽ പുഴയിൽ. ഇത് നാട്ടുകാരെ വളരെ യധികം ആശങ്കപ്പെടുത്തുന്ന കാര്യമാണ്.അപകടത്തിൽ 18 പേർക്കാണ് പരിക്ക് സംഭവിച്ചത് കൂടാതെ ഒരു മരണവും നടന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
2 ദിവസം മുൻപ് കൂട്ടപ്പാറയിൽ കാർ നിയ ന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ് മലപ്പുറം വൈലത്തൂർ സ്വദേശികളായ നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ഇതിനടുത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളികളെ ഇടിച്ചുണ്ടായ അപകടത്തിൽ പയ്യോളി സ്വദേശി മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പരിക്കേൽ ക്കുകയും ചെയ്‌തിരുന്നു. ഇന്ന് വീണ്ടും കൂട്ടപ്പാറയ്ക്ക് സമീപം നാല് ചക്ര ഓട്ടോയും പിക്കപ്പും കൂട്ടിയിടിച്ചു 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പുറകേ വൈകുന്നേരം ഇവിടെ മിനിലോറികൾ കൂട്ടിയിടിച്ചെങ്കിലും ആർക്കും കാര്യമായ പരിക്കില്ല.
.റോഡിൻ്റെ നിർമ്മാണത്തിൽ അശാസ്ത്രീയത ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും റോഡരികിൽ സുരക്ഷാ വേലി കളോ അപകട മുന്നറിയിപ്പുകളോ സ്ഥാപിച്ചിൽ അപകട സാധ്യത ഒരു പരിധി വരെ ഒഴിവാക്കാമെന്നുമാണ് നാട്ടുകാർ പറയുന്നത്. ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പൊതുമരാമത്തു വകുപ്പിന് പരാതി നൽകിയതായും പറഞ്ഞു.
Comments (0)