പ്രളയത്തിൽ തകർന്ന പാലത്തിൻ്റെ പുനർനിർമാണം തുടങ്ങി
തലപ്പുഴ : വരയാൽ നിവാസികളുടെ ഏറെക്കാലമായുള്ള ദുരിതത്തിനു പരിഹാരമാകുന്നു. വർഷങ്ങൾക്കുമുമ്പുള്ള പാലത്തിന്റെ പുനർനിർമാണപ്രവൃത്തി തുടങ്ങി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന പാലം തകർന്നത് വലിയ പ്രയാസത്തിനിടയാക്കിയിരുന്നു. നിലവിൽ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് നിർമിച്ചുനൽകിയ താത്കാലിക
മരപ്പാലത്തിലൂടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. താത്കാലികമായി നിർമിച്ച മരപ്പാലം പലപ്പോഴായി തകരുകയും ചെയ്തിരുന്നു.
Comments (0)