പൊതുശമാശനം ഇല്ലാതെ മാനന്തവാടി
മാനന്തവാടി:പൊതുശ്മശാനത്തിനായി മാനന്തവാടിയിലുള്ളവർ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ, ശ്മശാനം തുറന്നുകൊടുക്കുന്നതിനുള്ള നടപടി എങ്ങുമായില്ല. ആരെങ്കിലും മരിച്ചാൽ മൃതദേഹവുമായി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
നഗരസഭാ ഭരണസമിതിയുടെ കെടുകാര്യസ്ഥതയാലാണ് ശ്മശാനത്തിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതെന്നാണ് ആരോപണം. മാനന്തവാടിയിലും സമീപപ്രദേശങ്ങളിലുമുള്ള ആൾക്കാർ മരിച്ചാൽ ഇപ്പോൾ ആശ്രയം തിരുനെല്ലി പഞ്ചായത്തിന്റെ തൃശ്ശിലേരിയിലുള്ള പൊതുശ്മശാനമാണ്. മാനന്തവാടിയിൽ പൊതുശ്മശാനത്തിന്റെ പ്രവൃത്തി വേഗം പൂർത്തിയാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അധികൃതർ മെല്ലെപ്പോക്കുനയം സ്വീകരിക്കുന്നതായാണ് ആക്ഷേപം.മുമ്പുണ്ടായിരുന്ന ശ്‌മശാനത്തിനു സമീപത്തായി ചൂട്ടക്കടവ് റോഡരികിൽ പുഴയോരത്തായാണ് പുതിയ ശ്മശാനം നിർമിക്കുന്നത്.
2022-ലാണ് ശ്മശാനം നിർമിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്. 2023-ൽ പ്രവൃത്തിയും തുടങ്ങി. ഒരുവർഷം പിന്നിട്ടിട്ടും പ്രവൃത്തി അനന്തമായി നീളുകയാണ്. മൂന്നുമീറ്റർ ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് അതിനു മുകളിലായാണ് കെട്ടിടം പണിയുന്നത്.
Comments (0)