Posted By Ranjima Staff Editor Posted On

കോൺഗ്രസ് ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് ലീഡറുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ  ബിജെപിയിൽ ചേർന്നുമ  ബിജെപി ദേശീയ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ആണ്  പാർട്ടി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെത്തിയ പത്മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ പത്മജ സ്ഥാനാർഥിയാകുമെന്നാണ് വിവരം.

തുടർച്ചയായി കോൺഗ്രസ് പാർട്ടി നേതൃത്വം അവഗണിച്ചതാണ് തീരുമാനത്തിനു പിന്നിലെന്നാണ് പത്മജ വ്യക്തമാക്കിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പത്മജ കയറുന്നത് ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പത്മജ പരാജയപ്പെട്ടു. കെ.കരുണാകരന്റെ സ്മാരകം നിർമിക്കുന്നതും കോൺഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പത്മജയും തീരുമാനത്തെ സ്വാധീനിച്ചെന്നാണ് സൂചന.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr


Comments (0)

Leave a Reply

Your email address will not be published. Required fields are marked *