സിദ്ധാര്‍ത്ഥിന്റെ കൊലപാതകികള്‍ക്ക് ഭരണകൂടം കാവൽ നിൽക്കുന്നു:യൂത്ത് കോൺഗ്രസ്സ് മാർച്ച് നടത്തി
കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ കൊലപാതകികള്‍ക്ക് ഭരണകൂടം കാവലാണ്, സിദ്ധാര്‍ത്ഥിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് യൂത്ത്‌കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിമാരായ ഹര്‍ഷല്‍ കോന്നാടന്‍,ബിന്‍ഷാദ് കെ ബഷീര്‍, ജെസ് വിന്‍ പടിഞ്ഞാറത്തറ, ആഷിക് വൈത്തിരി,ലിറാര്‍ പറളിക്കുന്ന്, അനൂപ് കെ എസ്, മുഹമ്മദ് സഫാന്‍,അനീഷ് വൈത്തിരി,ജിതിന്‍ ഡിസൂസ,പ്രജീഷ് വി പി, ആല്‍ബര്‍ട്ട് പെരുന്തട്ട ,ജോബിന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)