ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു
മാനന്തവാടി : മാനന്തവാടി നഗരസഭ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടെ ചൂട്ടക്കടവിൽ സ്ഥാപിച്ച ജൈവവൈവിധ്യ പാർക്ക് ജൈവവൈവിധ്യ ബോർഡ് അംഗം കെ വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ശില്പശാലയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലിയും, പുഴയോര വനം പദ്ധതിയുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലേഖ രാജീവനും നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പിവിഎസ് മൂസ, പാത്തുമ്മ ടീച്ചർ, വിപിൻ വേണുഗോപാൽ, കൗൺസിലർമാരായ പിവി ജോർജ്, അബ്‌ദുൽ അസിഫ്, മാർഗരറ്റ് തോമസ്, വി ആർ പ്രവീജ്, വി യു ജോയ്, ആലീസ് സിസിൽ, ലൈല സജി, ഷീജ മോബി, സ്‌മിത ടീച്ചർ,ശാരദ സജീവൻ, ജൈവവൈവിധ്യ ബോർഡ് വയനാട് ജില്ലാ കോഡിനേറ്റർ ഷൈൻ രാജ്, നഗരസഭ ബിഎംസി അംഗങ്ങളായ ജോസ് മാസ്റ്റർ, ഷാജി കേദാരം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഷാജി കേദാരം, ജോസ് മാസ്റ്റർ എന്നിവരെ ആദരിച്ചു.
Comments (0)