കേരളത്തിന് അധിക വായ്പയ്ക്ക് കേന്ദ്രം അനുമതി നൽകിയില്ല
ഡൽഹി: കേന്ദ്രസർക്കാരും കേരളസർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അധികമായി വായ്പയ്ക്ക് അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംസ്ഥാനത്തിന് അർഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന് നൽകുക. 19,351 കോടിയുടെ വായ്‌പാ അനുമതിയാണ് സംസ്ഥാനം അധികമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്രം നിഷേധിക്കുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
13,890 കോടി മാത്രമേ അനുവദിക്കൂ എന്ന കേന്ദ്രം എന്ന് വ്യക്തമാക്കി. ഇത് ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു. 19,370 കോടി രൂപ അധികമായി ആവശ്യപ്പെട്ടതിൽ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചർച്ചയിലെ കേന്ദ്രസർക്കാരിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)