വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം സിബിഐ അന്വേഷിക്കും
തിരുവനന്തപുരം :പൂക്കോട് വെറ്റിനറി വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണം ഇനി സിബിഐ അന്വേഷിക്കും. മുഖ്യമന്ത്രിയെ കണ്ട് സിദ്ധാർത്ഥിന്റെ പിതാവ് ഈ ആവശ്യം ഉന്നയിച്ചു. കുടുംബത്തിന്റെ മാനസിക അവസ്ഥ മാനിച്ച് കേസ് മുഖ്യമന്ത്രി സിബിഐക്ക് കൈമാറാൻ തീരുമാനിച്ചതായി അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
എസ്എഫ്ഐ വിദ്യാർത്ഥികളടക്കമാണ് കേസിൽ പ്രതികൾ. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ യാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാൽ ചില പ്രതികളെ മനപ്പൂർവം സം രക്ഷിക്കുന്നുവെന്ന ആരോപണമാണ് കുടുംബം ഉയർത്തുന്നത്. അതിനിടെ, സിദ്ധാർത്ഥന്റെ മരണത്തിൽ ആൻ്റി റാഗിംഗ് സ്ക്വാഡിന്റെ നിർണായകമായ റിപ്പോർട്ട് പുറത്തുവന്നു. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയെ ന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചു. സർവകലാശാലയുടെ നടുത്തളത്തിൽ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Comments (0)