മൗണ്ടൻ സൈക്ലിംഗ് നടത്താനൊരുങ്ങി ടൂറിസം വകുപ്പ്
മാനന്തവാടി: കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് മെഗാ കായിക മത്സരം മൗണ്ടന്‍ സൈക്ലിംഗ് നടത്തും. ഏപ്രില്‍ 26, 27, 28 തിയതികളില്‍ മാനന്തവാടി പ്രിയദര്‍ശിനി ടീ പ്ലാന്റേഷനില്‍ നടക്കുന്ന സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ ടുറിസം വകുപ്പ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
ഒ.ആര്‍ കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് വിജയകരമായി നടത്തുന്നതിനുള്ള പ്രാഥമിക ചര്‍ച്ച നടത്തി. മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയായും എം.എല്‍.എമാരായ ഒ.ആര്‍ കേളു, ടി സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായും 15 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. 25 ഓളം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)