ചികിത്സയ്ക്കെത്തിയ 52 കാരന്റെ തലച്ചോറിൽ വിരകളെ കണ്ടെത്തി
വാഷിംഗ്‌ടൺ: വിട്ടുമാറാത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 52 കാരന്റെ തലച്ചോറിൽ വിരകളെ കണ്ടെത്തി. ന്യൂയോർക്കിലാണ് സംഭവം. മൈഗ്രെയ്ൻ എന്നാണ് ഇയാൾ കരുതിയിരുന്നത്. തുടർന്നാണ് ഇദ്ദേഹം ചികിത്സയ്ക്കായി എത്തിയത്. എന്നാൽ പരിശോധനയിൽ ഇയാളുടെ തലച്ചോറിനുള്ളിൽ വിരകളുടെ മുട്ടകൾ കണ്ടെത്തുകയായിരുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പോർക്കിൽ കാണപ്പെടുന്ന തരം വിരകളുടെ അണുബാധയാണ് ഇയാളുടെ തലച്ചോറിന്റെ രണ്ട് ഭാഗത്തായി കണ്ടെത്തിയത്. പാതി പാകം ചെയ്ത് ബേക്കൺ ഇയാൾ സ്ഥിരമായി കഴിച്ചിരുന്നു. ഇതിലൂടെയാണ് വിര ഉള്ളിലെത്തിയത്. ഇത് സ്ഥിരമായി കഴിച്ചതാണ് ഇയാളുടെ തലച്ചോറിൽ വിരകളുടെ മുട്ടകൾ രൂപപ്പെടാൻ കാരണമെന്നാണ് ഡോക്‌ടർമാർ വ്യക്തമാക്കുന്നത്. പാതി വെന്ത ബേക്കണുകളാണ് തനിക്ക് ഇഷ്ടം എന്നും ഏറെ നാളുകളായി അങ്ങനെയാണ് കഴിക്കുന്നതെന്നും ഇദ്ദേഹം ഡോക്ടർമാരോട് വ്യക്തമാക്കി.
Comments (0)