നാശത്തിന്റെ വക്കിൽ വനസമ്പത്ത്
കേരളത്തിലെ വന മേഖലക്ക് 1000 ആനകളെ ഉൾക്കൊള്ളാ നുള്ള ശേഷിയേ ഉള്ളൂവെങ്കിൽ 2011ലെ കണക്കനുസരിച്ച് ആ റുമടങ്ങ് കൂടുതലാണ് ഇവയുടെ എണ്ണം. വനമേഖലയുടെ വി സ്തൃതി കുറയുകയും വന്യമൃഗങ്ങളുടെ എണ്ണത്തിൽ ക്രമാതീ തമായ വർധന ഉണ്ടാവുകയും ചെയ്തതോടെ വനജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറിഞ്ഞു. ഭക്ഷണത്തിനും ജലത്തി നും ദൗർലഭ്യം നേരിടുകയും ചെയ്‌തു. തദ്ദേശ വനങ്ങളുടെയും സസ്യങ്ങളുടെയും വളർച്ച മുരടിക്കുക കൂടി ചെയ്‌തോടെ വ യനാട് പോലുള്ള വന സമ്പുഷ്ടമായ നാട്ടിൽ ആനയും കടുവ യും പുലിയും കാട്ടുപോത്തും കരടിയും മാനുമെല്ലാം ഭക്ഷണം തേടി വനത്തിന് വെളിയിലേക്ക് ഇറങ്ങി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കാടും നാടും വേർതി രിച്ചെടുക്കാൻ പോലും കഴിയാത്ത രീതിയിൽ ആവാസ വ്യവ സ്ഥകൾ തകിടം മറിഞ്ഞുതുടങ്ങി.നീലഗിരി ജൈവ മണ്ഡലത്തിൻ്റെ ഭാഗമായ കർണാടകയിലും തമിഴ്നാട്ടിലുമുള്ള സംരക്ഷിത വനപ്രദേശങ്ങളിലും അട്ടപ്പാടി, ഇടുക്കി എന്നിവിടങ്ങളിലെല്ലാം വിദേശ സസ്യങ്ങളുടെ വ്യാപ നം വനമേഖലയുടെ സ്വാഭാവികതയെ ബാധിച്ചതായാണ് വില യിരുത്തൽ. വെട്ടിമാറ്റിയും തൊലി ചെത്തി ഉണക്കിയും രാസ വസ്തു സ്പ്രേ ചെയ്തും ഇവ നശിപ്പിക്കാനുള്ള വനംവകുപ്പി ന്റെ ശ്രമം ഇതു വരെ കാര്യമായ ഗുണം ചെയ്‌തിട്ടില്ല. അതിനെ യെല്ലാം അതിജീവിച്ച് വിദേശ സസ്യങ്ങൾ വനം കീഴടക്കുകയാ ॉ.കേരളത്തിൽ 3,213.24 ചതുരശ്ര കിലോമീറ്ററാണ് വനമേഖല. ഭൂവിസ്തൃതിയുടെ 27.83 ശതമാനവും പ്രകൃതി സമ്പത്തായ വ നം.
സ്വാതന്ത്ര്യത്തിനു ശേഷം കേരളത്തിലെ വനവിസ്തൃതി ഗ ണ്യമായി കുറഞ്ഞ്, ഇവിടം അധിനിവേശ സസ്യങ്ങൾ പിടിമുറു ക്കി കാട് കാടല്ലാതാകുകയാണ്. വനം കൈയേറി നടത്തിയ ഇ ടപെടലുകൾ ഉരുൾപൊട്ടലും മറ്റ് പ്രകൃതി ദുരന്തങ്ങളും വർധി ക്കുന്നതിന് കാരണമായെന്ന വിലാപത്തിന് ഏറെ പഴക്കമുണ്ട്. അപകടകരമാംവിധം ജൈവവൈവിധ്യ ഭീഷണി നേരിടുന്ന സ്ഥലങ്ങൾ നിരവധിയാണ്. കൂടാതെ അപൂർവമായതും വംശ നാശ ഭീഷണി നേരിടുന്നതുമായ ആവാസവ്യവസ്ഥകളും.
Comments (0)