സീതാമൗണ്ടിൽ വീണ്ടും കടുവയിറങ്ങി
പുല്പള്ളി : സീതാമൗണ്ടിലെ ജനവാസമേഖലയിൽ വീണ്ടും കടുവയിറങ്ങി. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിനു കച്ചിറയിലിന്റെ വീടിന്റെ പുറകിലെ പറമ്പിലാണ് കടുവയെ കണ്ടത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ, ഷിനുവിൻറെ മകൻ ബ്ലസ്വിനാണ് പറമ്പിലൂടെ നടന്നുപോയ കടുവയെ കണ്ടത്. വിവരമറിയിച്ചതിനെ ത്തുടർന്ന് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയെ നിരീക്ഷിക്കുന്നതിനായി വനംവകുപ്പ് പ്രദേശത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കടുവസാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലായിരിക്കുകയാണ്.
Comments (0)