എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജാ പുൽപ്പള്ളിയിൽ സന്ദർശനം നടത്തി
പുൽപ്പള്ളി: എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥിയായ ആനിരാജ ഇന്ന് പുൽപ്പള്ളി മേഖലയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി. അവർ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുകയും വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
രാവിലെ ജയശ്രീ ആർട്‌സ് ആൻഡ് സയൻസ് കോളേജ്,പഴശ്ശി രാജാ കോളേജ്, കൃപാലയ സ്പെഷ്യൽ സ്കൂൾ, എസ്.എൻ. കോളേജ് എന്നിവിടങ്ങളിലെത്തിയ ആനി രാജ വിദ്യാർഥികളും അധ്യാപകരുമായി സംവദിച്ചു. എൽ.ഡി.എഫ്. നേതാക്കളോടൊപ്പമാണ് രാവിലെ മുതൽ പര്യ ടനം നടത്തിയത്. വിദ്യാർഥികൾ ഉന്നയിച്ച് ആവശ്യങ്ങൾക്ക് പരിഹാരംകാണാൻ ശ്രമിക്കുമെന്ന് അവർ ഉറപ്പ് നൽകി.
Comments (0)