ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഉടനെ തുറക്കുക
കൽപ്പറ്റ: കഴിഞ്ഞ കുറേ ദിവസങ്ങളായി അടച്ചിട്ട എക്കോ ടൂറിസം കേന്ദ്രങ്ങൾ,ഉടനെ തന്നെ തുറക്കണം എന്ന് ആവശ്യം വയനാട് ഡെസ്റ്റിനേഷൻ മേക്കർസ് ( ഡബ്ല്യു ഡി എം )ആവശ്യപ്പെട്ടു. നിരവധി ആളുകൾക്കാണ് തൊഴിലവസരം ഇക്കോ ടൂറിസം സെന്ററുകൾ നൽകി വരുന്നത്. ആയതിനാൽ തന്നെ ഇതിനെ ആശ്രയിച്ചു കഴിയുന്ന ജനങ്ങൾ ഇപ്പോൾ ഏറെ ബുദ്ധിമുട്ടുകയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വയനാട്ടിലെ ഇക്കോടൂറിസം ടെസ്റ്റിനേഷനുകൾ അടച്ചതോടെ അവിടെ ജോലി ചെയ്തിരുന്നനൂറോളം ജീവനക്കാർക്കും, അതിനെ ചുറ്റിപ്പറ്റി ജീവിച്ചിരുന്ന അനേകം വഴിയോര കച്ചവടക്കാർ, ടാക്‌സി ഡ്രൈവർമാർ, ടൂറിസ്റ്റ് ഗൈഡുമാർ ഹോംസ്റ്റേ,ഹോട്ടൽ നടത്തിപ്പുകാർ മറ്റ് ജീവനക്കാർ എന്നിവരുടെ കുടുംബങ്ങൾ വേറെജീവിത മാർഗം ഇല്ലാതെ ദയനീയ അവസ്ഥയിലാണെന്നുംഇക്കോ ടൂറിസംസെന്റററുകളെ ആശ്രയിച്ചു ജീവിക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടാതിരിക്കണമെന്നും ഡബ്ല്യു.ഡി.എം സംഘടന ആവശ്യപ്പെട്ടു.
Comments (0)