പൊതുജനത്തെ ഭീതിയിലാക്കിയ പുലിയെ പിടികൂടാനുള്ള നടപടികളിലേക്ക് പോകുന്നു
മക്കിയാട്: മക്കിയാടും സമീപ പ്രദേശങ്ങളിലും പൊതുജനത്തെ ഭീതിയിലാക്കിയ പുലിയെ പിടികൂടാനുള്ള ന ടപടികൾ ആരംഭിച്ചതായി മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ അറിയിച്ചതായി സിപി ഐഎം അറിയിച്ചു. പുലിയുടെ സാന്നിധ്യം കണ്ടെത്തി യ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാ നും, ആവശ്യമെങ്കിൽ കൂട് വെച്ച് പിടികൂടാനും ധാരണ യായതായും വനപാലകർ അറിയിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ജനവാസ മേഖലകളിൽ പുലിയിറങ്ങി ജനങ്ങളെ ഭീതിയിലാക്കിയ സാഹചര്യത്തിൽ ഫോറസ്റ്റ് സ്റ്റേഷൻ മാർച്ച് അടക്കമു ള്ള പ്രക്ഷോഭ പരിപാടികൾ നടത്താൻ സിപിഐഎം മക്കിയാട് ബ്രാഞ്ച് യോഗം തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് വനപാലകരുമായി നടത്തിയ ചർച്ചയിലാണ് അനുകൂല നിലപാടുകൾ ഉണ്ടായതെന്നും സിപിഐ എം പ്രസ്‌താവിച്ചു.
Comments (0)