വീട്ടിനുള്ളില്‍അതിക്രമിച്ച് കയറി മോഷണം;അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും, 47 800 രൂപയും മോഷ്ടിച്ചതായി പരാതി
കൂളിവയല്‍: വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് കൂളിവയലിൽ വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറി അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും, 47,800 രൂപയും മോഷ്ടിച്ചതായി പരാതി. കൂളിവയല്‍ കുഴിമുള്ളില്‍ ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോണും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ രാത്രി ഊരിവെച്ചിരുന്ന രണ്ട് സ്വര്‍ണമാലകളും കാണാതായപ്പോഴാണ് മോഷണ സംഭവം വീട്ടുകാര്‍ അറിയുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)