അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി
മാനന്തവാടി:കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി അനുവദിച്ച 15 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ കൈ മാറി.ഐസി സി അംഗം പി.കെ ജയലക്ഷ്‌മി, കെപിസിസി സെക്രട്ടറി അഡ്വ.എൻ.കെ വർഗീസ്, പി.വി ജോർജ്ജ്, എ.എം നിശാന്ത്, സിൽവി തോമസ്, ഷിബു ജോർജ്, എ .സുനിൽകുമാർ, ജേക്കബ് സെബാസ്റ്റ്യൻ, ലേഖ രാജീവൻ, ടിജി ജോൺസൺ, ആലീസ് സിസിൽ തുടങ്ങിയവർ സംബന്ധിച്ചു.ജനങ്ങൾ ഒന്നടങ്കം ഞെട്ടലോടെ കണ്ടുനിന്ന മരണമാണ് അജീഷിന്റെ മരണം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ധരി പ്പിച്ച് വനത്തിൽവിട്ട ബേലൂർ മഗ്‌ന എന്ന കാട്ടാനയായിരുന്നു അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
Comments (0)