Posted By Anuja Staff Editor Posted On

മന്ത്രി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് പരിഷ്കരണം ഇവിടെ നടപ്പാകില്ല ; മുഖ്യമന്ത്രി

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീമുമായുള്ള ചർച്ചയിലാണ് തീരുമാനമായിരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദേശം തങ്ങൾക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

അതേസമയം, മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്. ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചർച്ചയ്ക്ക് ശേഷമേ തുടർ നടപടികളുണ്ടാകൂ എന്നും സിഐടിയു അറിയിച്ചു. കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ 20 ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സമരം മാറ്റിയതായി പ്രസിഡന്റ് കെകെ ദിവാകരൻ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *