Posted By Anuja Staff Editor Posted On

ജില്ലയിലെ തിരഞ്ഞെടുപ്പ് രംഗം ആവേശ ചൂടിലേക്ക്

കല്പറ്റ : ജില്ലയിലെ തിരഞ്ഞെടുപ്പുരംഗം ആവേശച്ചൂടിലേക്ക്. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് റാലികൾ ഉദ്ഘാടനംചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ശനിയാഴ്ച വയനാട്ടിലെത്തും. വൈകീട്ട് 3.30-ന് ബത്തേരിയിലും 4.30-ന് മാനന്തവാടി ദ്വാരകയിലും നടക്കുന്ന പ്രചാരണറാലികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയാക്കി സ്ഥാനാർഥിപര്യടനം തുടരുകയാണ്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പ്രധാനവ്യക്തികളെ കണ്ടും കലാലയങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലുമെല്ലാമെത്തി വോട്ടഭ്യർഥിച്ച് ആനി രാജ പര്യടനം തുടരുകയാണ്. ശനിയാഴ്ച നെടുങ്കരണ, ചുണ്ടേൽ, ചേലോട്, ഓടത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടംമേഖലകളിലാണ് ആനി രാജയുടെ പര്യടനം. ഭാരത് ജോഡോ യാത്ര നടക്കുന്നതിനാൽ രാഹുൽഗാന്ധി വയനാട്ടിൽപര്യടനത്തിനെത്തിയിട്ടില്ല. ഇന്ത്യസഖ്യത്തിൻ്റെ റാലിയുൾപ്പെടെ കഴിഞ്ഞായിരിക്കും അദ്ദേഹമെത്തുക എന്നാണറിയുന്നത്.

ദേശീയതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ വളരെ കുറച്ചേ അദ്ദേഹം വയനാട്ടിൽ പ്രചാരണത്തിന് നേരിട്ടിറങ്ങുകയുള്ളൂ. അതിനുമുമ്പേ 18, 19 തീയതികളിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടക്കും. സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ 18-ന് കൺവെൻഷൻ ഉദ്ഘാടനംചെയ്യും. രാഹുൽഗാന്ധി ജില്ലയിൽ എത്തിയില്ലെങ്കിലും അദ്ദേഹം രണ്ടാംതവണയും വയനാട്ടിൽ മത്സരിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. പ്രവർത്തകർ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *