മദ്യവില വർദ്ധിപ്പിക്കാൻ സാധ്യത
തിരുവനന്തപുരം: ബജറ്റില്‍ വര്‍ധിപ്പിച്ച ഗാലനേജ് ഫീസ് കാരണം ബെവ്‌കോയുടെ നടുവൊടിയുമെന്ന് മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത. എക്‌സൈസ് വകുപ്പ് മന്ത്രിക്ക് അയച്ച കത്തില്‍ ആണ് ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിയത്. ഫീസ് കുറച്ചില്ലെങ്കില്‍ മദ്യവില വർധിപ്പിക്കുകയാണ് നഷ്ടം ഒഴിവാക്കാനുള്ള ഏക മാർഗമെന്നും കത്തിൽ പറയുന്നു.
അതേസമയം 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗാലനേജ് ഫീസ് വര്‍ധിപ്പിച്ചത്. വെയര്‍ ഹൗസുകളില്‍ നിന്നും ഔട്ട് ലെറ്റുകളിലേക്ക് മദ്യം മാറ്റുമ്പോള്‍ ബെവ്‌കോ സര്‍ക്കാരിന് നല്‍കേണ്ട നികുതി തുകയാണ് ഗാലനേജ് ഫീസ്. ഒരു സാമ്പത്തിക വര്‍ഷം 1.25 കോടി രൂപയാണ് ഗാലനേജ് ഫീസായി ബെവ്‌കോ അടക്കുന്നത്. നിലവില്‍ ലിറ്ററിന് അഞ്ച് പൈസയാണ് നല്‍കി വന്നത്. പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ അത് 10 രൂപയായി ഉയരും. ഇതുവഴി 300 കോടി രൂപയുടെ നഷ്ടം ബെവ്‌കോയ്ക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)