Posted By Anuja Staff Editor Posted On

ലോക്സഭ തെരഞ്ഞെടുപ്പ്: സിവിജിൽ ആപിൽ ലഭിച്ചത് 855 പരാതികൾ

അനുമതിയില്ലാതെ പോസ്റ്റർ പതിക്കൽ, പണം, മദ്യം, ലഹരി, പാരിതോഷിക വിതരണം, ഭീഷണിപ്പെടുത്തൽ, മതസ്‌പർധയുണ്ടാക്കുന്ന പ്രസംഗങ്ങൾ, പെയ്‌ഡ് ന്യൂസ്, വോട്ടർമാർക്ക് സൗജന്യ യാത്രയൊരുക്കൽ, വ്യാജ വാർത്തകൾ, അനധികൃത പ്രചാരണ സാമഗ്രികൾ പതിക്കൽ തുടങ്ങി പൊരുമാറ്റച്ചട്ട ലംഘനത്തിന്റെറെ പരിധിയിൽ വരുന്ന ഏതു പ്രവർത്തനങ്ങൾക്കെതിരെയും പൊതുജനങ്ങൾക്ക് പരാതികൾ നൽകാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിൽ തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈർഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിവയും നൽകാം. ജി.ഐ.എസ്( ജിയോഗ്രഫിക് ഇൻഫർമേഷൻ സംവിധാനം) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിൽ ലൊക്കേഷൻ ലഭ്യമാകുന്നതിനൽ അന്വേഷണവും പരിഹാര നടപടികളും വേഗത്തിലാക്കാൻ സാധിക്കും. പരാതി സമർപ്പിക്കുന്നതിനുള്ള കാലതാമസം, തെളിവുകളുടെ അഭാവം, വ്യാജ പരാതികൾ തുടങ്ങിയവ ഒഴിവാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ആപ്ലിക്കേഷനിൽ പൊതുജനങ്ങൾക്ക് സ്വന്തം പേരു വിവരങ്ങൾ വെളിപ്പെടുത്തിയും അജ്ഞാതരെന്ന നിലയ്ക്കും പെരുമാറ്റച്ചട്ട ലംഘനങ്ങളെക്കുറിച്ച് വിവരം നൽകാം. ഫോട്ടോ/ വീഡിയോ/ഓഡിയോ എടുത്തശേഷം അഞ്ചു മിനിറ്റിനുള്ളിൽ പരാതി സമർപ്പിക്കണം. ഫോണിൽ നേരത്തെ സ്റ്റോർ ചെയ്തിട്ടുള്ള വീഡിയോകളും ഫോട്ടോകളും സി വിജിലിൽ അപ്ലോഡ് ചെയ്യാനാവില്ല. പരാതികൾ ഉടൻ തന്നെ നിയോജക മണ്ഡലങ്ങളിലെ സക്വാഡുകൾക്ക് കൈമാറും.

ഫ്ളയിംഗ് സ്ക‌്വാഡ്, ആന്റി ഡിഫേയ്സ്മെൻ്റ് സ്ക‌്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണം നടത്തുന്ന സ്ക്വാഡ് വരണാധികാരിക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ റിപ്പോർട്ട് നൽകും. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വരണാധികാരി നടപടി സ്വീകരിക്കും. പരാതിയിൽ സ്വീകരിച്ച തുടർ നടപടി സംബന്ധിച്ച വിവരം 100 മിനിറ്റിനുള്ളിൽ പരാതിക്കാരനെ അറിയിക്കും.1950 എന്ന ടോൾഫ്രീ നമ്പറിൽ പൊതുജനങ്ങൾക്ക് സിവിജിൽ ആപ്പുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് വിളിക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *