രാഹുൽഗാന്ധി ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും
കൽപറ്റ: രാഹുൽഗാന്ധി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് വയനാട് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപറ്റ ടൗണിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ റോഡ്ഷോ നടക്കും. മാനന്തവാടി, ബത്തേരി, കൽപറ്റ, ഏറനാട്, വണ്ടൂർ നിലമ്പൂർ, തിരുവമ്പാടി എന്നീ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുക്കും. കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കൾ റോഡ്ഷോയുടെ ഭാഗമാവുംമൂപ്പൈനാട ഗ്രാമപഞ്ചായത്തിലെ തലക്കൽ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന രാഹുൽഗാന്ധി അവിടെ നിന്നും റോഡ് മാർഗം റോഡ് ഷോ ആരംഭിക്കുന്ന കൽപറ്റ പുതിയ ബസ്റ്റാന്റിലെത്തും.
ഇവിടെ നിന്നു അഞ്ചു നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകരായിരിക്കും റോഡ് ഷോയിൽ പങ്കെടുക്കുക. ബത്തേരി, മാനന്തവാടി നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ എം പി ഓഫീസ് പരിസരത്ത് നിന്നും പ്രകടനമായെത്തി റോഡ്ഷോയുടെ ഭാഗമാവും.
തുടർന്ന് സിവിൽസ്റ്റേഷൻ പരിസരത്ത് റോഡ് ഷോ അവസാനിപ്പിച്ച ശേഷമായിരിക്കും വരണാധികാരി കൂടിയായ ജില്ലാ കലക്ടർ രേണുരാജിന് രാഹുൽഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുക. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള മാസ് ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുൽഗാന്ധി എം പിയുടെ നേതൃത്വത്തിൽ കൽപ്.റ്റയിൽ നടക്കുന്ന റോഡ്ഷോയെന്ന് നേതാക്കൾ പറഞ്ഞു.
Comments (0)