എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ പത്രിക സമർപ്പിച്ചു: സ്ഥാനാർത്ഥിയെ വരവേറ്റ് വയനാട് ജനത
കല്‍പ്പറ്റ: വയനാട് ലോകസഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി ആനി രാജ പത്രിക സമര്‍പ്പിച്ചു.എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍, കണ്‍വീനര്‍ ടി.വി.ബാലന്‍, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, ഒ.ആര്‍.കേ ളു എംഎല്‍എ, പി കെ മൂര്‍ത്തി എന്നിവര്‍ക്കൊപ്പം കല്‍പ്പറ്റ കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ ഡോക്ടര്‍ രേണു രാജിന് പത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ യ്ക്ക് ശേഷം ആണ് നിർദ്ദേശ പത്രിക സമർപ്പിച്ചത്.
രാവിലെ പത്തിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച റോഡ് ഷോ എസ്‌കെ എംജെ സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. അരിവാള്‍ നെല്‍കതിര്‍ ചിഹ്നം പതിച്ച തൊപ്പിയും, കുടകളുമായി നിരന്ന അണികള്‍ കല്‍പ്പറ്റ ടൗണിനെ ചുവപ്പിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയും, അമ്മംകുടവും, നാസിക് ഡോളും അണികളില്‍ ആവേശം വിതച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
Comments (0)