മാനന്തവാടി: മാനന്തവാടി-കോഴിക്കോട് റോഡിൽ എൽ എഫ് സ്‌കൂളിന് എതിർവശത്തായുള്ള തെരുവ് നായയുടെ ആക്രമണം തുടർച്ചയായ മൂന്നാം ദിനവും തുടരുന്നു. ഇന്ന് കാൽനട യാത്രികരായ രണ്ട് സ്ത്രീക ളെ നായ ആക്രമിച്ചു. ഇതിൽ കാലിന് സാരമായി മുറിവേറ്റ അമ്പുകു ത്തി കോട്ടക്കുന്ന് മാറോളി സുജാത (62) യെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കഴിഞ്ഞ ദിവസം പനിക്ക് മരുന്ന് വാങ്ങാനായി ഡോക്ടറുടെ അടുത്തേക്ക് പോകുകയായിരുന്ന പെരുവക അറക്കപറ മ്പിൽ എ.കെ ശശിയുടെ കാൽപാദവും പട്ടി കടിച്ചുകീറിയിരുന്നു. ഇതു വരെ ആറോളം പേർക്ക് കടിയേറ്റതായി സമീപത്തെ വ്യാപാരികൾ പറയു ന്നു.
നായയെ കൊല്ലാൻ നിയമം അനുവദിക്കാത്തത് മൂലം തദ്ദേശ സ്വ യംഭരണ അധികൃതർ അടക്കമുള്ളവർ നിസഹയരായി നോക്കി നിൽ ക്കേണ്ട ഗതികേടിലാണ്. എന്നാൽ അക്രമകാരിയായ നായയെ ഉടൻ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും ഈ ദുരവസ്ഥ തുടർന്നാൽ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.