തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡിൽ. തിങ്കളാഴ് 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനു മുമ്പുള്ള റെക്കോഡ്. ഇതിൽ 2.15 കോടി യൂണിറ്റാണ് കേരളത്തിൽ ഉത്പാദിപ്പിച്ചത്. ഉപഭോഗം 10 കോടി പിന്നിട്ടതോടെ ദിവസം ശരാശരി 22 കോടിരൂപയ്ക്കാണ് പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതിവാങ്ങുന്നത്.ഏപ്രിലിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും. മാസങ്ങളായി ബോർഡ് 10 പൈസ ഈടാക്കിക്കൊണ്ടിരിക്കുന്നത് ഈമാസവും തുടരുന്നതോടൊപ്പം റെഗുലേറ്ററി കമ്മീഷൻ അനുവദിച്ച 9 പൈസകൂടി ഈടാക്കുന്നതോടെയാണ് 19 പൈസ സർച്ചാർജ് നൽകേണ്ടിവരുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
വേനൽ തുടങ്ങുന്നതിനു മുമ്പ് ഫെബ്രുവരിയിൽ വൈദ്യുതിവാങ്ങാൻ അധികം ചെലവാക്കേണ്ടിവന്ന തുക പിരിക്കാനാണ് 10 പൈസ സർച്ചാർജ്. 28.30 കോടിരൂപയാണ് ഇങ്ങനെ ചെലവായത്. ഇതിന്റെ അടിസ്ഥാനത്തിൽ 25.70 പൈസയാണ് യൂണിറ്റിന് ചുമത്തേണ്ടത്.
എന്നാൽ ഇതിൽ പത്തുപൈസ ചുമത്താനെ ബോർഡിന് അധികാരമുള്ളൂ. കൂടുതൽവേണമെങ്കിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കണം. പത്തുപൈസ പരിധിനിശ്ചയിച്ചിരിക്കുന്നതിനാൽ കഴിഞ്ഞവർഷം ജനുവരിമുതൽ 23.82 കോടിരൂപകൂടി ഇത്തരത്തിൽ ഈടാക്കാൻ ശേഷിക്കുന്നുണ്ടെന്നാണ് ബോർഡിന്റെ കണക്ക്. ഈ തുകകൂടി ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡ് പിന്നാലെ റെഗുലേറ്ററി കമ്മീഷനെ സമീപിക്കും.അണക്കെട്ടുകളിൽ ഇപ്പോൾ 45 ശതമാനം വെള്ളമാണ് ശേഷിക്കുന്നത്. കാലവർഷം ഇത്തവണ സാധാരണതോതിൽ ലഭിക്കുമെന്ന പ്രവചനം ബോർഡിന് ആശ്വാസകരമാണ്.