അപകടകാരിയായ തെരുവ് നായയെ ഉടൻതന്നെ പിടികൂടാൻ തീരുമാനം; മാനന്തവാടി നഗരസഭ
മാനന്തവാടി: മാനന്തവാടിയിൽ നാല് ദിവസത്തിനിടെ ഏഴ് പേരെ കടിക്കു കയും, കാൽനടയാത്രികരോട് അക്രമ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന തെരുവ് നായയെ ഇന്ന് തന്നെ പിടികൂടുമെന്ന് മാനന്തവാടി നഗരസഭ അധികൃതർ വ്യക്തമാക്കി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ജില്ലാ വെറ്ററിനറി ഡോക്ടറുൾപ്പെടെ യുള്ളവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് നിയമാനുസരണമുള്ള നടപടി ക്രമങ്ങൾ അനുസരിച്ച് നായയെ പിടികൂടി കൊല്ലുന്നതെന്ന് നഗരസഭ വൈസ് ചെയർപേഴ്‌സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ പറഞ്ഞു. ഇതിനായി മുൻ പരിചയമുള്ള തരുവണ സ്വദേശിയുടെ സഹായം തേ ടിയിട്ടുണ്ടെന്നും ഇന്ന് രാത്രി തന്നെ പ്രസ്‌തുത നായയെ പിടികൂടുമെ ന്നും അദ്ദേഹം പറഞ്ഞു.
Comments (0)