എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നാമ നിർദേശ പത്രിക സമർപ്പിച്ചു.നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ ആയിരുന്നു നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് വയനാട് കള ക്ടർ ഡോ. രേണുരാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കേന്ദ്രമന്ത്രി യും അമേഠി എം.പിയുമായ സ്മൃതി ഇറാനിയും സുരേന്ദ്രനൊപ്പം ഉണ്ടാ യിരുന്നു. സ്മൃതി ഇറാനിക്കൊപ്പം റോഡ് ഷോ ആയാണ് സുരേന്ദ്രൻ പത്രിക സമർപ്പിക്കാനെത്തിയത്. വൻ സ്വീകരണമാണ് ജനങ്ങളും പ്രവർ ത്തകരും അവർക്ക് നൽകിയത്. ആയിരങ്ങൾ റോഡ് ഷോയിൽ പങ്കെ ടുത്തു. പൊന്നാട അണിയിച്ചാണ് സുരേന്ദ്രൻ സ്മൃതി ഇറാനിയെ സ്വാഗ തം ചെയ്തത്. പിന്നാലെ അമ്പും വില്ലും നൽകി. റോഡ് ഷോയ്ക്കിടെ ജനങ്ങളെ സ്മൃതി ഇറാനി അഭിസംബോധന ചെയ്യുകയും ചെയ്തു.
Comments (0)