കൽപ്പറ്റ: ലോകസഭ തിരഞ്ഞെടുപ്പ്; നാമ നിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കൽപ്പറ്റ നാഗരിയിൽ കെ. സുരേന്ദ്രന്റെ റോഡ് ഷോ ആരംഭിച്ചു. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി റോഡ് ഷോയിൽ പങ്കെടുക്കുന്നു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ആയിരക്കണക്കിന് ആളുകളാണ് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ റോഡ് ഷോയിൽ അണിനിരന്നിട്ടിയുള്ളത്. കൽപ്പറ്റയെ പുളകം കൊള്ളിച്ചാണ് കെ. സുരേന്ദ്രന്റെ റോഡ് ഷോ നടക്കുന്നത്. ബലൂണുകളും, സ്ഥാനാർഥിയുടെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളും അണികൾ കയ്യിലേന്തിയിട്ടുണ്ട്. കേന്ദ്ര സംസ്ഥാന നേതാക്കളടക്കമുള്ള പ്രമുഖർ റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്.