മരണപ്പെട്ട വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ പിതാവ് കോളേജ് ഹോസ്റ്റൽ സന്ദർശിച്ചു
ക്രൂരമായ ശാരീരിക-മാനസിക പീഡനത്തിനൊടുവിൽ പൂക്കോട് വെറ്റ റിനറി കോളജ് ഹോസ്റ്റലിലെ ബാത്ത്റൂമിൽ ഫെബ്രുവരി 18ന് പകൽ കെ ട്ടിത്തൂങ്ങിയ നിലയിൽ കാണുകയും വൈത്തിരി താലൂക്ക് ഗവ. ആശു പത്രിയിൽ മരണം സ്ഥിരീകരിക്കുകയും ചെയ്‌ത രണ്ടാം വർഷ ബിരുദ വിദ്യാർഥി സിദ്ധാർഥൻ്റെ പിതാവ് നെടുമങ്ങാട് സ്വദേശി ജയപ്രകാശ് പൂക്കോടെത്തി ഹോസ്റ്റലിൽ സന്ദർശനം നടത്തി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
രാഹുൽ ഗാന്ധിക്കു നിവേദനം സമർപ്പിക്കാൻ വയനാട്ടിലെത്തിയ അദ്ദേഹം ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് ഹോസ്റ്റലിലെത്തിയത്. ടി. സിദ്ദിഖ് എം എൽഎ ഉൾപ്പെടെ ജനപ്രതിനിധികൾ കൂടെ ഉണ്ടായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ജയപ്രകാശ് ഹോസ്റ്റൽ സന്ദർശിച്ചത്. മകൻ മർദനത്തിനും അപമാനത്തിനും ഇരയായ ഹോസ്റ്റലിലെ നടുമുറ്റവും മുറിയും കണ്ട ജയപ്രകാശ് വിങ്ങിപ്പൊട്ടി.
Comments (0)