Posted By Ranjima Staff Editor Posted On

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കൂടുതൽ വിവരങ്ങൾ അറിയണോ? ഈ ആപ്പിന്റെ സഹായത്തോടെ നിങ്ങൾക്ക് എല്ലാം അറിയാം 

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് (കെ.വൈ.സി) ആപ്ലിക്കേഷന്‍. അതത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, സത്യവാങ്മൂലം, സ്ഥാനാര്‍ത്ഥിക്കെതിരെ ഫയല്‍ ചെയ്ത ഏതെങ്കിലും കേസുകള്‍ ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, ആ കേസുകളുടെ നില, കുറ്റകൃത്യങ്ങളുടെ സ്വഭാവം എന്നിങ്ങനെയുള്ള വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത കെ.വൈ.സി മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ ഡൗണ്‍ലോഡ് ചെയ്യാം.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *