വെറ്റിനറി വിദ്യാർത്ഥിയുടെ മരണം; രേഖകൾ കൈമാറാൻ എന്തിനു കാലതാമസം?
വയനാട്: വെറ്റിനെററി സർവലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ കേരള സർക്കാർ പ്രഖ്യാപിച്ച സിബിഐ അന്വേഷണം ഉടൻ ആരംഭിച്ചു വിജ്ഞാപനം പുറത്തിറക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അന്വേഷണം വൈകുന്നത് നീതി പരാജയെപ്പെടുന്നതിനു കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം സിബിഐക്ക് കൈമാറി കൊണ്ട് സർക്കാർ ഉടൻ വിജ്‌ഞാപനം പുറത്തിറക്കണമെന്നും വിജ്ഞാപനം കോടതിയിൽ ഹാജരാക്കണമെന്നുമാണ് കോടതിയുടെ ഉത്തരവിൽ പറയുന്നത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
സിബിഐ അന്വേഷണത്തിനുള്ള രേഖകൾ കൈമാറാൻ എന്തിനാണ് താമസിച്ചതെന്നും അന്വേഷണം വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നും കോടതി സർക്കാരിനോട് ചോദിച്ചു. അതേ സമയം കേന്ദ്ര സർക്കാരിന്റെ നിർദേശം വന്നാൽ മാത്രമേ സിബിഐ ക്ക് അന്വേഷണം ഏറ്റെടുക്കാനാകൂ എന്ന് സിബിഐ പറയുന്നു. അങ്ങനെയെങ്കിൽ എത്രയും വേഗം അന്വേഷണത്തിന് വിജ്ഞാപനം പുറപ്പെടുവിപ്പിക്കണമെന്നും കോടതി പറഞ്ഞു.
Comments (0)