പ്രമേഹ രോഗികൾക്ക് ഉപവാസമെടുക്കാമോ? ഇക്കാര്യങ്ങൾ അറിയാം
പ്രമേഹ രോഗികളിൽ നിന്നും പൊതുവേ ഉയരുന്ന സംശയമാണ്, പ്രമേഹ രോഗികൾക്ക് വ്രതമെടുക്കാമോ എന്ന്. മതാചാരപ്രകാരം, പണ്ഡിതർ പറഞ്ഞിരിക്കുന്നത് ഗുരുതര രോഗമുളളവർ വ്രതമെടുക്കരുത് എന്നാണ്. എന്നിരുന്നാലും, പ്രമേഹമുള്ളവർക്കും വ്രതമെടുക്കാൻ ആഗ്രഹമുണ്ട്. പ്രമേഹ രോഗികൾ വ്രതമെടുക്കാൻ പാടില്ല എങ്കിൽ കൂടിയും ബഹുഭൂരിപക്ഷം രോഗികളും, അത് എതു മത വിശ്വാസികളുമായിക്കൊളളട്ടെ, അവർ ആചാരങ്ങളുടെ ഭാഗമായി വ്രതമെടുക്കാറുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
താഴെ പറയുന്ന വിഭാഗത്തിൽ ഉള്ള പ്രമേഹ രോഗികൾ വ്രതമെടുക്കരുതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. പ്രമേഹമില്ലാത്തൊരാൾ വ്രതമെടുക്കുമ്പോൾ ശരീരഭാരം കുറയാം, രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കൊഴുപ്പ് ഇവയെല്ലാം അനുവദനീയമായ അളവുകളിലേക്കുവരാം. അങ്ങനെ ഗുണകരമായ പലതും സംഭവിക്കാം. എന്നാൽ, പ്രമേഹരോഗികളുടെ സ്ഥിതി അങ്ങനെയല്ല. ദീർഘനേരം ആഹാരം കഴിക്കാതെയിരുന്നാൽ ഷുഗർ ലെവൽ താഴ്ന്ന‌് ഗുരുതര പ്രത്യാഘാതം ഉണ്ടായേക്കാമെന്നാണ് ഇവർ പറയുന്നത്.
<<നോമ്പ് എടുക്കാൻ പാടില്ലാത്തവർ
കഴിഞ്ഞ മൂന്നു മാസത്തിനിടെ രക്തത്തിലെ പഞ്ചസാര അപകടകരമാം വിധം കുറഞ്ഞുപോയിട്ടുളളവർ, കൂടിപ്പോയിട്ടുളളവർ, പ്രമേഹം കാരണമുളള വൃക്കരോഗമുളളവർ, പഞ്ചസാര കുറഞ്ഞുപോയാൽ അതു തിരിച്ചറിയുവാൻ കഴിയാത്തവർ, ചികിത്സ പരാജയപ്പെട്ടിട്ടുളള ടൈപ്പ് 1 പ്രമേഹരോഗികൾ, പ്രായമായ പ്രമേഹരോഗികൾ, ഒപ്പം, മറ്റ് പ്രമേഹസംബന്ധമായ രോഗങ്ങളും ഉളളവർ. ടൈപ്പ് 2 പ്രമേഹം(പക്ഷെ അനിയന്ത്രിതം), എപ്പോഴും പഞ്ചസാര കൂടിനിൽക്കുന്നു. പ്രമേഹത്തോടൊപ്പം മറ്റ് അനുബന്ധ രോഗമുളള ആൾക്കാർ, പ്രമേഹരോഗത്തോടൊപ്പം ഒരുപാട് ജോലി ചെയ്യേണ്ട ആൾക്കാർ, അതോടൊപ്പം ചില ഔഷധങ്ങൾ പ്രമേഹത്തിനുവേണ്ടി ഉപയോഗിക്കുന്നവരും ഈ കാറ്റഗറിയിൽപ്പെടും. എന്നാൽ, ടൈപ്പ് 1 പ്രമേഹം വളരെ നിയന്ത്രണ വിധേയമാണെങ്കിൽപ്പോലും വ്രതമെടുക്കുന്നത് വളരെ അപകടമായിമാറും.
Comments (0)