ലോക്സഭ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥർക്ക് ആദ്യഘട്ട പരിശീലനം ജില്ലയിൽ പൂർത്തിയായി
ഒന്നാം ഘട്ടത്തിൽ മൂന്ന് നിയോജക മണ്ഡലങ്ങളിലായി സംഘടിപ്പിച്ച പരിശീലനത്തിൽ 774 പ്രിസൈഡിങ് ഓഫീസർമാർ, 778 ഒന്നാം പോളിങ് ഓഫീസർ ഉൾപ്പെടെ 1552 പേർക്കാണ് പരിശീലനം നൽകിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മൂന്ന് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ മെറ്റീരിയൽ ശേഖരണം, പ്രിസൈഡിങ് ഓഫീസർമാർ- ഒന്നാം പോളിങ് ഉദ്യോഗസ്ഥർ എന്നിവരുടെ ചുമതലകൾ കർത്തവ്യങ്ങൾ, വോട്ടിങ് മെഷീൻ, തെരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 15 ന് ശേഷം നടക്കുമെന്ന് ട്രെയിനിങ് നോഡൽ ഓഫീസർ ബി.സി ബിജേഷ് അറിയിച്ചു.
Comments (0)