വെറ്റിനറി കോളേജ് വിദ്യാർത്ഥിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി ജെ സിദ്ധാർത്ഥന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു. തിങ്കളാഴ്ച കമ്മിഷൻ കോളജിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷൻ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക അനധ്യാപക ജീവനക്കാരെ വിസ്തരിക്കും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ശക്തമായ മൊഴിയെടുപ്പ് തന്നെ വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ നടത്തുമെന്നാണ് റിപ്പോർട്ട്. ആന്റി റാഗിംഗ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും. സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. നാല് സിബിഐ ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി. സിബിഐ എസ്‌പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൽപ്പറ്റ ഡിവൈഎസ്‌പി ടിഎൻ സജീവിൽ നിന്ന് സിബിഐ സംഘം വിശദാംശങ്ങൾ ശേഖരിച്ചു. കണ്ണൂരിൽ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. നാളെ സംഘം വയനാട്ടിലെത്തി അന്വേഷണം തുടങ്ങും.സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്നതിൽ നടപടിക്രമങ്ങൾ വൈകിയതിൽ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ നൽകാനും നിർദേശമുണ്ട്. ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടുന്നത് അസാധാരണ സംഭവമാണ്.
Comments (0)