ലോക്സഭാ തെരഞ്ഞെടുപ്പ്; പോസ്റ്റൽ ബാലറ്റിന് നാളെയും കൂടി അപേക്ഷിക്കാം
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പോളിങ് ഡ്യൂട്ടിക്കും മറ്റ് തെര ഞ്ഞെടുപ്പ് ജോലികൾക്കും നിയോഗിച്ചവർക്ക് പോസ്റ്റൽ ബാലറ്റ് /ഇല ക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് എന്നിവക്ക് നാളെ കൂടി അപേക്ഷിക്കാം. വയ നാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് ഇലക്ഷൻ ഡ്യൂട്ടി സർട്ടി ഫിക്കറ്റ് ലഭിക്കുന്നതിന് 12-എ ഫോറത്തിലുള്ള അപേക്ഷയാണ് നൽകേ ണ്ടത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മറ്റ് ലോക്സഭാ മണ്ഡലങ്ങളിലുള്ളവർക്ക് പോസ്റ്റൽ ബാലറ്റിനായി ഫോറം 12 ലുമാണ് അപേക്ഷ നൽകേണ്ടത്. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉത്തരവ്, വോട്ടർ ഐഡി കാർഡ് എന്നിവയുടെ പകർ പ്പുകളും മൊബൈൽ നമ്പറും അപേക്ഷയോടൊപ്പം നൽകണം. അപേ ക്ഷകൾ മാനന്തവാടി സബ് കളക്ടർ ഓഫീസ്, സുൽത്താൻ ബത്തേരി താലൂക്ക് ഓഫീസ്, കളക്ടറേറ്റ് ആസൂത്രണ ഭവനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവിടങ്ങളിൽ നൽകണമെന്ന് ജില്ലാ കളക്ടർ ഡോ.രേണു രാജ് അറിയിച്ചു.
Comments (0)