പരപ്പൻപാറ കോളനിക്കാരുടെ പുനരധിവാസ പദ്ധതി അട്ടിമറിച്ചു
വടുവഞ്ചാൽ: പരപ്പൻപാറ കോളനിയിലെ 17 ചോലനായ്ക്ക കുടുംബങ്ങളെ കൊടും കാട്ടിനുള്ളിൽ നിന്ന് മാറ്റിപ്പാർപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി അധികാരികൾ അട്ടിമറിച്ചെന്നാക്ഷേപം. മൂപ്പൈനാട് എട്ടാം വാർഡിൽ വട്ടത്തുവയലിൽ ആദിവാസിക ൾക്ക് വീടുകൾ നിർമിക്കാനായി വനം വകുപ്പ് വിട്ടു കൊടുത്ത മൂന്ന് ഏക്കറിലധികം ഭൂമി കാടുമൂടിക്കിടക്കുകയാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ പരപ്പൻപാറ കോളനിയിലെ രണ്ടു ജീവൻ നഷ്ടപ്പെട്ടിട്ടും കുടുംബങ്ങളെ മാറ്റി പ്പാർപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ജീവൻ വെച്ചില്ല. 20,18, 2019 വർഷങ്ങളിലെ പ്രളയവും ഉരുൾപൊട്ടൽ ഭീഷണിയും പരപ്പൻ പാറ കോളനിയിലെ കുടുംബങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ഘട്ട ത്തിലാണ് ഇവരെ താൽക്കാലികമായി കാടാശ്ശേരിയിലെ ക്യാ മ്പിലേക്ക് മാറ്റിത്താമസിപ്പിച്ചത്. അന്ന് ജില്ല ലീഗൽ സർവിസസ് അതോറിറ്റി ജഡ്‌ജി കാടാശ്ശേരിയിൽ ഈ കുടുംബങ്ങളെ സന്ദ ർശിച്ചിരുന്നു.
Comments (0)