ലോക്സഭ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായി നടത്തണം;തെരഞ്ഞെടുപ്പ് നിരീക്ഷകർ
ലോക്സഭ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായി നടത്തണമെ ന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകരായ നികുഞ്ച് കുമാർ ശ്രീവാസ്തവ, അശോ ക് കുമാർ സിങ്, കൈലാസ് പി ഗെയ്ക് വാദ് എന്നിവർ നിർദ്ദേശിച്ചു. തെര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാ ർത്ഥികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ സംസാ രിക്കുകയായിരുന്നു നിരീക്ഷകർ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർ ക്കാർ വസ്തുവകകളിൽ പോസ്റ്റർ ഉൾപ്പെടെയുള്ള പരസ്യങ്ങൾ പതിക്കാൻ പാടില്ലെന്നും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ അനുമതിയോടെ മാത്ര മേ പരസ്യങ്ങൾ പതിക്കാൻ പാടുള്ളൂ എന്നും നിരീക്ഷകർ നിർദ്ദേശിച്ചു. തെര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന റാലി, പൊതുയോഗങ്ങൾ തുടങ്ങി വയ്ക്ക് സുവിധ, പോർട്ടലിലൂടെയും തുണ ആപ്പിലും അനുമതി എടുക്കാം. ഉച്ചഭാഷിണികൾ രാത്രി 10 ന് ശേഷം ഉപയോഗിക്കാൻ പാടില്ല. സ്റ്റാർ ക്യാമ്പയി നറുകൾ പോളിങിന് 48 മണിക്കൂർ മുമ്പ് പ്രചാരണരംഗത്ത് നിന്നും പിന്മാ റണം.
Comments (0)