യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
പനമരം: നീർവാരം നെല്ലിക്കുനി കോളനിയിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഗോപീകൃഷ്‌ണൻ (21), ഭാര്യ വൃന്ദ (19) എന്നിവരാണ് മരിച്ചത്. ഗോപീകൃഷ്‌ണനെ കോളനിയിലെ കിടപ്പുമുറിയിൽ കെട്ടിത്തൂ ങ്ങി മരിച്ച നിലയിലും വൃന്ദയെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഒരു വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പിണങ്ങോട് പുത്തൻവീട് കോളനി സ്വദേശിയായ ഗോപി കൃഷ്‌ണൻ്റെ അമ്മ വീടാണ് നീർവാരത്ത്. പനമരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച് വരികയാണ്.
Comments (0)